സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് കോടിയേരി

തിരുവനന്തപുരം: സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസിനെ ശത്രുവായി കാണുന്നില്ല. എന്‍എസ്എസ് അടക്കമുള്ള സംഘടനകളുമായി സഹകരിച്ച് പോകുന്നതിലാണ് പാര്‍ട്ടി താല്‍പര്യമെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോള്‍ ഇടത് തരംഗമാണെന്നാണ് തദ്ദേശ ഉപതെരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് . ഇടത് മുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് ഇത്തരം ഫലങ്ങളിലൂടെ ലഭിക്കുന്നത്. സര്‍വെ റിപ്പോര്‍ട്ടുകള്‍ എതിരായിരുന്ന മുന്‍കാലങ്ങളിലും വന്‍ വിജയം നേടിയ ചരിത്രമാണ് ഇടത് മുന്നണിക്ക് ഉള്ളതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മ്മിപ്പിക്കുന്നു. ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും സംബന്ധിച്ച ശുഭ വാര്‍ത്ത വരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Top