എന്‍എസ്എസില്‍ വിഭാഗീയതുണ്ടാക്കാന്‍ കോടിയേരി ശ്രമിക്കേണ്ട; പിന്തുണച്ച് കുഞ്ഞാലിക്കുട്ടി

kunjalikutty

തൃശൂര്‍: എന്‍.എസ്.എസിനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി. എന്‍എസ്എസില്‍ വിഭാഗീയതുണ്ടാക്കാന്‍ കോടിയേരി ശ്രമിക്കേണ്ടെന്നും എന്‍എസ് എസ് മതേതര ജനാധിപത്യ വ്യവസ്ഥയ്ക്ക് സഹായിച്ച സംഘടനയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യത്ത് മതേതര ശക്തിയായി ഉറച്ച നില്‍ക്കുന്നവരാണ് എന്‍.എസ്.എസ്. അവരില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിക്കേണ്ട. എന്‍.എസ്.എസിനെ ആര് വിഭാഗീയമാക്കാന്‍ ശ്രമിച്ചാലും അത് നല്ലതല്ല, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എന്‍.എസ്. എസ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇടതിനൊപ്പമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കോടിയേരിയുടെ ഈ പ്രസ്ഥാവനയ്ക്കുള്ള മറുപടിയായി ജി. സുകുമാരന്‍ നായരും രംഗത്തെത്തിയിരുന്നു.

Top