ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമം; എന്‍എസ്എസിനെതിരെ കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: വനിതാ മതിലില്‍ എന്‍എസ്എസിന്റെ പ്രതികരണം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എന്‍എസ്എസ് നിലപാട് തിരുത്തണമെന്നും സംഘടനയെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് ആത്മഹത്യാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാ മതില്‍ നിര്‍മ്മിക്കുന്നതുകൊണ്ട് സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കാനേ സാധിക്കുകയുള്ളുവെന്നായിരുന്നു എന്‍എസ്എസിന്റെ പ്രതികരണം. എന്‍എസ്എസ് ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിശ്വാസമാണ് വലുതെന്നും വിശ്വാസികള്‍ ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.

Top