ജനങ്ങളെ ജാതീയമായി വേര്‍തിരിച്ച് അധികാരവര്‍ഗം രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നു; സുകുമാരന്‍ നായര്‍

പെരുന്ന: ജനങ്ങളെ ജാതീയമായി വേര്‍തിരിച്ച് അധികാരവര്‍ഗം രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസ് പതാക ദിന സമ്മേളനത്തില്‍ സംസാരിക്കവെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പരോക്ഷമായി വിമര്‍ശിച്ച് സുകുമാരന്‍ നായര്‍ രംഗത്ത് വന്നത്.

ജാതി ചോദിക്കരുത് മതം ചോദിക്കരുതെന്ന് പറയുന്ന അധികാരവര്‍ഗം തന്നെ ജനങ്ങളെ സവര്‍ണരെന്നും അവര്‍ണരെന്നും വേര്‍തിരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Top