സമദൂര നിലപാടില്‍ ഉറച്ചു നില്‍ക്കും; ബാലകൃഷ്ണപിള്ളയ്ക്ക് മറുപടിയുമായി എന്‍എസ്എസ്

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയ്ക്ക് മറുപടിയുമായി എന്‍എസ്എസ് രംഗത്ത്.

സമദൂര നിലപാടില്‍ എന്‍എസ്എസ് ഉറച്ചു നില്‍ക്കുമെന്നും ആചാര സംരക്ഷണത്തിന്റെ കാര്യത്തിലുള്ള നിലപാടില്‍ മാറ്റമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ഭരണപക്ഷത്തെ രണ്ടു നേതാക്കള്‍ എന്‍എസ്എസിനെ വിമര്‍ശിക്കുന്നുവെന്നും ഇപ്പോള്‍ ചേക്കേറിയ നേതാവും വിമര്‍ശിക്കുകയാണെന്നും അവര്‍ നായകന്‍മാര്‍ ആകുമ്പോള്‍ എന്തും ആകാമല്ലോയെന്നും എന്‍എസ്എസില്‍ വിള്ളല്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നവരെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top