അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴ് ലക്ഷം സംഭാവന നൽകി എൻഎസ്എസ്

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന നൽകി എൻഎസ്എസ്. ക്ഷേത്ര നിര്‍മ്മാണത്തിനായി ദേശീയ തലത്തിൽ തന്നെ ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് എൻഎസ്എസ് ഏഴ് ലക്ഷം രൂപ നൽകിയത്. എന്നാൽ സംഭാവനയുടെ കാര്യം ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സ്വന്തം നിലയ്ക്കാണ് നൽകിയതെന്നും ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എൻഎസ്എസ് വ്യക്തമാക്കി.

രാമക്ഷേത്ര തീര്‍ത്ഥ എന്ന പേരിലുള്ള ട്രസ്റ്റിൻ്റെ അയോധ്യയിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എൻഎസ്എസ് പണം നൽകിയത്. ഈ തെരഞ്ഞെടുപ്പിൽ ശബരിമലയും ആചാരസംരക്ഷണവും മുഖ്യവിഷയമാക്കാനാണ്‌ എൻഎസ്എസിന്റെ നിലപാട്.

Top