മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതി; എന്‍എസ്എസിനോട് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

മാടമ്പികളുടെ പുറകേ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതിയെന്നും കോടിയേരി പറഞ്ഞു. തമ്പ്രാക്കന്‍മാരുടെ നിലപാടാണ് എന്‍എസ്എസിനെന്നും കോടിയേരി വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ എന്‍എസ്എസും സിപിഎമ്മും തമ്മില്‍ അങ്കം പതിവു കാഴ്ചയാണ്.

എന്‍എസ്എസുമായി ശത്രുതാ മനോഭാവമില്ലാത്തതിനാലാണ് ചര്‍ച്ചയ്ക്ക് തയ്യാറായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇത് പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ ദൗര്‍ബല്യമായി കാണരുതെന്നും കോടിയേരി പറഞ്ഞിട്ടുണ്ട്.

സുപ്രീംകോടതി വിധിയാണ് ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇതിനോടുള്ള എതിര്‍പ്പ് സര്‍ക്കാരിനോടു കാട്ടിയിട്ടു കാര്യമില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടും തയ്യാറാകാതിരുന്നതിനാല്‍ ഒന്നും ചെയ്യാനില്ല. തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് പ്രതിഫലിക്കില്ല, അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top