മന്നത്ത് പത്മനാഭന്റെ പാതയാണോ എന്‍എസ്എസ് പിന്തുടരുന്നത്; വീണ്ടും തുറന്നടിച്ച് കോടിയേരി

പെരുന്ന: എന്‍എസ്എസും സിപിഎമ്മും തമ്മിലുള്ള അങ്കം വീണ്ടും. എന്‍എസ്എസിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്നത്ത് പത്മനാഭന്റെ പാതയാണോ എന്‍എസ്എസ്സ് പിന്തുടരുന്നതെന്നാണ് കോടിയേരി ചോദിച്ചിരിക്കുന്നത്.

ഇടതുപക്ഷം വിശ്വാസികള്‍ക്കൊപ്പമല്ലെന്ന പ്രചാരണം വിലപ്പോവില്ലെന്നും ശബരിമലയില്‍ പോകുന്നവരില്‍ ഭൂരിഭാഗവും ഇടതുപക്ഷക്കാരാണെന്നും ശബരിമലയില്‍ പോയപ്പോള്‍ കേട്ട ലാല്‍ സലാം വിളി ചങ്ങനാശേരിയില്‍ നിന്നല്ലെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫിന് സമുദായ നേതൃത്വത്തോട് ഒരു ശത്രുതയുമില്ലെന്നും സമുദായ നേതാക്കളെ രഹസ്യമായിട്ടല്ല പരസ്യമായി തന്നെയാണ് കണ്ടതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയെ കണ്ടതില്‍ അസ്വാഭാവികതയില്ലെന്നും എന്‍എസ്എസ് വാതിലുകള്‍ കൊട്ടിയടച്ചെന്നും അടച്ച വാതിലുകള്‍ മുട്ടിവിളിച്ച് തുറക്കാനില്ലെന്നും കോടിയേരി നേരത്തെ പറഞ്ഞിരുന്നു.

Top