എന്‍എസ്എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തില്‍; സുകുമാരന്‍ നായര്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമലയിലെ വിശ്വാസപ്രശ്‌നം അടക്കം എന്‍എസ്എസ് ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ രാഷ്ട്രീയമില്ല. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന് ഒരു സംശയവുമില്ല. രാഷ്ട്രീയവുമായി എന്‍എസ്എസിന് ഇപ്പോഴും സമദൂരം തന്നെയാണ് ഉള്ളത്. എന്‍എസ്എസിനെയോ നേതൃത്വത്തെയോ വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മൂന്ന് ആവശ്യങ്ങളാണ് എന്‍എസ്എസ് സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിച്ചത്. ഒന്നാമത്തെ ആവശ്യമായ ശബരിമല വിഷയം എവിടെ നില്‍ക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. മനംജയന്തി നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍പെടുന്ന പൊതുഅവധി ആക്കണമെന്ന ആവശ്യവും സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നാക്ക സംവരണത്തിന്റെ പ്രയോജനവും കിട്ടിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

 

Top