ആരാധനാലയങ്ങള്‍ തുറക്കുന്നില്ല, വിശ്വാസികളുടെ അവകാശം ഹനിക്കുന്നുവെന്ന് എന്‍എസ്എസ്

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളുടെ പേരില്‍ ആരാധനാലയങ്ങള്‍ അടച്ചിടുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍എസ്എസ് രംഗത്ത്. ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ അനുമതി ലഭ്യമാക്കാത്ത സര്‍ക്കാര്‍ നിലപാട് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് എന്‍എസ്എസ് ആരോപിച്ചു.

രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് സോണുകളായി തിരിച്ചാണ് സര്‍ക്കാര് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തുറക്കാവുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് ഓരോയിടത്തും വിശദമായി നല്‍കിയിട്ടുണ്ട്. മദ്യശാലകള്‍ വരെ തുറക്കാനാണ് തീരുമാനം. പക്ഷെ ആരാധനാലയങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നതും നിയന്ത്രിതമായ തോതിലെങ്കിലും വിശ്വാസികളെ പ്രവേശിപ്പിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്നും എന്‍എസ്എസ് ആവശ്യപ്പെടുന്നു.

 

Top