രാഷ്ട്രീയ പാര്‍ട്ടികള്‍ മന്നത്തെ സൗകര്യം പോലെ ഉയര്‍ത്തിക്കാട്ടുന്നു,ചിലപ്പോല്‍ മാറ്റിവയ്ക്കുന്നു: എന്‍എസ്എസ്

കോട്ടയം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദര്‍ശനത്തില്‍ മന്നത്തുപത്മനാഭനെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ മന്നത്തെ സൗകര്യം പോലെ ഉയര്‍ത്തിക്കാട്ടുന്നു. മറ്റ് ചിലപ്പോല്‍ മാറ്റിവയ്ക്കുന്നു. ഇത് രാഷട്രീയനേട്ടത്തിനാണെന്നും സമുദായവും സമൂഹവും തിരിച്ചറിയുന്നുണ്ടെന്നും എന്‍എസ്എസ് പറഞ്ഞു.

രാഷ്ട്രീയനേട്ടത്തിനായി മന്നവും എന്‍എസ്എസും ഒരുകാലത്തും നിലപാട് സ്വീകരിച്ചിട്ടില്ല. വിമോചന സമരത്തിന് എതിരെ നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുര്‍ഭരണത്തിനെതിരെയാണെന്നും അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Top