ഭാര്യയെയും ഭാര്യയുടെ അനിയത്തിയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ആത്മഹത്യ ചെയ്തു

Committed Suicide

ഗുരുഗ്രാം : മനേസറിലെ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ക്യാമ്പില്‍ എന്‍എസ്ജി കമാന്‍ഡോ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു.

കാണ്‍പൂര്‍ സ്വദേശി എഎസ്‌ഐ ജിതേന്ദര്‍ കുമാറാണ് മരിച്ചത്.

ഭാര്യയുടെയും, ഭാര്യയുടെ അനിയത്തിയുടെയും നേര്‍ക്ക് വെടിവച്ചതിന് ശേഷമായിരുന്നു ഇയാള്‍ ആത്മഹത്യ ചെയ്തത്.

പരിക്കേറ്റ ഭാര്യയെയും, സഹോദരിയെയും റോക്ക്‌ലാന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ നില തൃപ്തികരമാണെന്ന് മനേസര്‍ എസിപി ധരംബീര്‍ സിങ് പറഞ്ഞു.

സംഭവത്തിന്റെ കാരണം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും, അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

Top