എന്‍എസ്ഇ തകരാറുകള്‍ പരിഹരിച്ചു; ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: എന്‍എസ്ഇയിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചതോടെ ഓഹരി വിപണി വീണ്ടും സജീവമായി. ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. സെന്‍സെക്സ് 524 പോയന്റ് നേട്ടത്തില്‍ 51,306ലും നിഫ്റ്റി 163 പോയന്റ് ഉയര്‍ന്ന് 15,145ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1468 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 466 ഓഹരികള്‍ നഷ്ടത്തിലുമാണ്. 70 ഓഹരികള്‍ക്ക് മാറ്റമില്ല.

ഹിന്‍ഡാല്‍കോ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, യുപിഎല്‍, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എസ്ബിഐ, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

നെസ്‌ലെ, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്.

Top