സാങ്കേതിക തകരാര്‍ മൂലം എന്‍എസ്ഇയില്‍ ഓഹരി വ്യാപാരം നിര്‍ത്തി

സാങ്കേതിക തകരാര്‍ മൂലം എന്‍.എസ്.ഇയില്‍ ഓഹരി വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തി. ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് 11.40നും ക്യാഷ് മാര്‍ക്കറ്റ് 11.43നുമാണ് നിര്‍ത്തിവെച്ചത്.

തകരാര്‍ മൂലം എന്‍എസ്ഇവഴിയുള്ള എല്ലാ ബ്രോക്കര്‍മാരുടെയും ഇടപാടുകള്‍ തടസ്സപ്പെട്ടു. അതേസമയം, ഓഹരി ഇടപാടുകള്‍ക്ക് ബി.എസ്.ഇയുടെ സേവനം ഉപയോഗപ്പെടുത്താമെന്ന് സെറോധ ട്വീറ്റ് ചെയ്തിട്ടുണ്ട്‌.

തകാരാര്‍ പരിഹരിച്ചശേഷം വ്യാപാരം പുനരാരംഭിക്കുമെന്ന് എന്‍.എസ്.ഇ അധികൃതര്‍ അറിയിച്ചു. ടെലികോം സേവന ദാതാക്കളില്‍ നിന്നുള്ള തകരാറാണ് ട്രേഡിങ് ടെര്‍മിനുകളെ ബാധിച്ചത്.

Top