അജിത് ദോവലിന്റെ ഫോണ്‍ വിവരങ്ങള്‍ സിബിഐ ഉന്നത ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയതായി ആരോപണം

ന്യൂഡല്‍ഹി: തന്റെ ഫോണ്‍ വിവരങ്ങള്‍ സിബിഐ ഉന്നത ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ആരോപണം. അജിത് ദോവല്‍ രാകേഷ് അസ്താനയുമായി സംസാരിച്ച വിവരങ്ങളും ഒപ്പം തന്നെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ വിവരങ്ങളും ചോര്‍ത്തിയതായാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സിബിഐ ഡിഐജി ആയ മനീഷ് സിംഹ സുപ്രിംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അജിത് ദോവലിന്റെയും നിയമ സെക്രട്ടറി സുരേഷ് ചന്ദ്രയുടെയും ടെലിഫോണ്‍ വിവരങ്ങളടക്കമുള്ള കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നു. ഹര്‍ജിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉന്നതരുടെയടക്കം ഫോണ്‍ വിവരങ്ങള്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയുടെ നിര്‍ദേശ പ്രകാരം ചോര്‍ത്തിയെന്ന് സര്‍ക്കാര്‍ കരുതുന്നത്. ഇത് സംബന്ധിച്ച് ഉന്നതതല അന്വേഷണം തുടങ്ങിയതായും വിവരമുണ്ട്.

Top