അജിത് ഡോവല്‍ റഷ്യയില്‍; സുരക്ഷാ ഉപദേഷ്ടാവുമായി കൂടികാഴ്ച നടത്തും

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ റഷ്യ പിന്തുണ അറിയിച്ചതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി. റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവ് നികൊളായ് പത്രുഷെവുമായി കൂടിക്കാഴ്ച നടത്താനാണ് അജിത് ഡോവല്‍ റഷ്യയിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി കിഴക്കന്‍ സാമ്പത്തിക ഉച്ചകോടിക്ക് റഷ്യയിലെ വ്ളാദിവൊസ്ടോക് സന്ദര്‍ശിക്കുന്നുതിന് മുന്നോടിയായി സാഹചര്യങ്ങള്‍ അറിയിക്കുന്നതിനും കൂടിയാണ് ഡോവലിന്റെ റക്ഷ്യന്‍ സന്ദര്‍ശനം. ഭീകര വിരുദ്ധ സഹകരണം സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തും.ബഹിരാകാശ രംഗത്തെ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ വ്ളാദിവൊസ്ടോക്ക് ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ ഡയറക്ടര്‍ ദിമിത്രി റൊഗോസിനുമായും ഡോവല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Top