മലയാള സിനിമയിലും മീടൂവിന് വലിയ സാധ്യതകളുണ്ടെന്ന് എന്‍.എസ്. മാധവന്‍

ns madhavan

കൊച്ചി: മീ ടൂ വലിയ വിവാദമായ സാഹചര്യത്തില്‍ നിരവധി പേരാണ് ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. ഈ സാഹചര്യത്തില്‍ മലയാള സിനിമയിലും മീടൂവിന് വലിയ സാധ്യതകളുണ്ടെന്നാണ് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ വ്യക്തമാക്കുന്നത്.

വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് എന്‍.എസ്. മാധവന്റെ ട്വീറ്റ്. മീടൂ വിവാദം മലയാള സിനിമയിലേക്കും പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് എന്‍.എസ്.മാധവന്‍ ട്വീറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്താന്‍ ഒരുങ്ങുന്നത്. ദിലീപിനെതിരെ നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയില്‍ നിന്നു കൂടുതല്‍ നടിമാര്‍ രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.

Top