സ്വാശ്രയ മെഡിക്കല്‍ പ്രവേശനം;ഒഴിവുള്ള എന്‍ആര്‍ഐ സീറ്റ്‌ പുറത്തുള്ളവര്‍ക്കും നല്‍കാമെന്ന്…

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ എന്‍ആര്‍ഐ മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് ഒഴിവു വരുന്ന എന്‍ആര്‍ഐ സീറ്റുകള്‍ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാമെന്ന് സുപ്രീംകോടതി.

15 ശതമാനം എന്‍ആര്‍ഐ സീറ്റുകളില്‍ ചിലത് വിദ്യാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ ഒഴിച്ചിടേണ്ടി വരുന്നുവെന്ന കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

പ്രവേശനസമയത്ത് ബാങ്ക് ഗ്യാരണ്ടി നല്‍കണം എന്ന ഹര്‍ജിയിലെ ആവശ്യത്തെപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജിയിലെ അന്തിമ തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും ബാങ്ക് ഗ്യാരണ്ടി നല്‍കണോ എന്നു നിശ്ചയിക്കുക.

Top