പ്രധാനമന്ത്രി മോദിക്ക് ഒന്നും മനസ്സിലാകുന്നില്ല, പണിയും ചെയ്യുന്നില്ല; കടന്നാക്രമിച്ച് രാഹുല്‍

ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയെ നോട്ട് നിരോധനത്തോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവങ്ങള്‍ക്ക് മേല്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നത് പോലുള്ള നടപടികളാണ് ഇവയെന്നും, 2016 നവംബറില്‍ നോട്ട് നിരോധന സമയത്ത് അനുഭവിച്ചത് പോലുള്ള അവസ്ഥകള്‍ നേരിടുമെന്നും രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ കടന്നാക്രമിക്കവെ കൂട്ടിച്ചേര്‍ത്തു.

ദേശീയ ആദിവാസി നൃത്തോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ‘എന്‍പിആറും, എന്‍ആര്‍സിയും രാജ്യങ്ങള്‍ക്ക് പാവങ്ങള്‍ക്ക് മേലുള്ള നികുതിയാണ്. നോട്ട് നിരോധനം മനസ്സിലാക്കിയതാണ്. അത് പാവങ്ങള്‍ക്ക് മേലുള്ള ടാക്‌സായിരുന്നു. ബാങ്കില്‍ പോയി പണമിടൂ എന്നാല്‍ ഇത് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കരുതെന്നാണ് നിലപാട്. മുഴുവന്‍ പണവും 1520 ധനികരുടെ പോക്കറ്റില്‍ പോയി. ഇതും അതേ സംഗതി തന്നെ’, രാഹുല്‍ പറയുന്നു.

പാവപ്പെട്ടവര്‍ ഓഫീസര്‍മാര്‍ക്ക് മുന്നില്‍ രേഖകളുമായി പോയി, കൈക്കൂലിയും നല്‍കേണ്ടി വരും. പേരില്‍ തെറ്റ് കടന്നുകൂടിയാലും കൈക്കൂലി കൊടുക്കണം. പാവങ്ങളുടെ പോക്കറ്റില്‍ നിന്ന് കോടികള്‍ പുറത്ത് പോകും, ഈ തുക ഇതേ 15 പേര്‍ക്ക് നല്‍കപ്പെടും, അതാണ് സത്യം. ഇത് ജനങ്ങളോടുള്ള അതിക്രമമാണ്, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പാവങ്ങളെ കൊള്ളയടിച്ച പണമെല്ലാം എവിടെ പോയെന്നാണ് വളര്‍ച്ചാനിരക്ക് കാണുമ്പോള്‍ ചോദിക്കുന്നത്. ഇന്ത്യ അക്രമങ്ങളില്‍ മുങ്ങിയെന്ന് ലോകം പറയുന്നു. സ്ത്രീകള്‍ക്ക് റോഡില്‍ ഇറങ്ങി നടക്കാന്‍ കഴിയുന്നില്ല. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ്. പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് മനസ്സിലാകുന്നില്ല. അദ്ദേഹത്തിന് പ്രധാനമന്ത്രി പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല, രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.

Top