അസാം പുറത്തു വിട്ട ദേശീയ പൗരത്വ രജിസ്റ്റര്‍; പ്രതികരണവുമായി ബംഗ്ലാദേശ്

ന്യൂഡല്‍ഹി: അസാമില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ട ദേശീയ പൗരത്വ രജിസ്റ്റര്‍ വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി ബംഗ്ലാദേശ്.

ബംഗാളി സംസാരിക്കുന്നവരെയെല്ലാം ബംഗ്ലാദേശുമായി ബന്ധിപ്പിക്കരുതെന്നാണ് ബംഗ്ലാദേശ് വാണിജ്യ പ്രക്ഷേപണ വകുപ്പ് മന്ത്രി ഹസനുള്‍ ഹഖ് ഇനു പറഞ്ഞത്. നൂറ്റാണ്ടുകളായി തുടരുന്ന പ്രശ്‌നമാണിതെന്നും കഴിഞ്ഞ 48 വര്‍ഷമായി ഒരു ഇന്ത്യന്‍ സര്‍ക്കാരും കുടിയേറ്റക്കാരുമായി ബന്ധിപ്പിച്ച് വിഷയം ഉയര്‍ത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ നീതിയുക്തമായി തീരുമാനം എടുക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ഹസനുള്‍ ഹഖ് വ്യക്തമാക്കി.

അനധികൃതരായ കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാന്‍ ബംഗ്ലാദേശ് തയ്യാറാകുമോ എന്ന കാര്യത്തില്‍ ഇന്ത്യ ഇതുവരെ അത്തരത്തിലൊരു തീരുമാനം തങ്ങളുമായി പങ്കുവെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top