ഇനി വാച്ച് ഫോണ്‍; കൈയ്യില്‍ ധരിക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ കണ്‍സെപ്റ്റുമായി മോട്ടറോള

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗം കീഴടകാനായി അതിശയിപ്പിക്കുന്ന സാ?ങ്കേതിക വിദ്യയുമായി മോട്ടറോള എന്ന ബ്രാന്‍ഡ് എത്തിയിട്ടുണ്ട്. ഉപയോഗത്തിനനുസരിച്ച് ഇഷ്ടമുള്ള രീതിയില്‍ രണ്ട് ദിശയിലേക്ക് മടക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് മോട്ടോയുടെ കണ്‍സെപ്റ്റ്. ഫ്‌ലെക്‌സിബിള്‍ ഡിസ്പ്ലേയുള്ള ഫോണാണ് അവര്‍ ലെനോവോ ടെക് വേള്‍ഡ് 2023-ല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

മോട്ടോയുടെ പുതിയ അഡാപ്റ്റീവ് ഡിസ്പ്ലേ കണ്‍സെപ്റ്റ് ടെക് പ്രേമികളെ അതിശയിപ്പിക്കുന്നുണ്ട്. നിങ്ങളുടെ കൈയ്യില്‍ സ്മാര്‍ട്ട് വാച്ച് പോലെ ധരിക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും കൗതുകമുണര്‍ത്തുന്ന സവിശേഷത. ഇപ്പോള്‍ ഏറെ ആവശ്യക്കാരുള്ള ഫോള്‍ഡബിള്‍ ഫോണുകളില്‍ നിന്നും ഫ്‌ലിപ് ഫോണുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണിത്. ഡിസ്‌പ്ലേ വിവിധ ‘സ്റ്റാന്‍ഡ് മോഡു’കളെ പിന്തുണയ്ക്കുന്നുണ്ട്, ഇത് ഡിസ്‌പ്ലേയെ ഒന്നിലധികം രീതികളില്‍ സ്ഥാപിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു.

നിങ്ങള്‍ക്ക് ഇത് ഒരു പരമ്പരാഗത സ്മാര്‍ട്ട്ഫോണായി ഉപയോഗിക്കാം അല്ലെങ്കില്‍ അല്‍പ്പം വളച്ച് ഫോള്‍ഡബിള്‍ ഫോണ്‍ പോലെയാക്കാം, ഹാന്‍ഡ്സ് ഫ്രീ അനുഭവത്തിനായി ഇത് ഒരു മേശപ്പുറത്ത് പല രീതിയില്‍ വെച്ച് ഉപയോഗിക്കാം. കണ്‍സെപ്റ്റ് ഫോണില്‍ ഫുള്‍ എച്ച്ഡി+ പി.ഒ.എല്‍.ഇ.ഡി അഡാപ്റ്റീവ് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഡിസ്‌പ്ലേ വലിപ്പം അതിനെ നിങ്ങള്‍ ഏത് രീതിയില്‍ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. 6.9 ഇഞ്ച് മുതല്‍ 4.6 ഇഞ്ച് വരെയുള്ള രീതിയില്‍ ഫോണ്‍ ഉപയോഗിക്കാവുന്നതാണ്.

ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള അനുഭവമാകും ഫോണ്‍ നല്‍കുക, എന്നാല്‍ ഉപകരണം ഒരു സ്മാര്‍ട്ട് വാച്ച് പോലെ ഉപയോഗിക്കുമ്പോള്‍ ഇത് എങ്ങനെ ഒപ്റ്റിമൈസ് ചെയ്യപ്പെടും എന്നത് കണ്ടറിയണം. അതുപോലെ, ഈ ഫോണ്‍ മോട്ടോയുടെ ഒരു ആശയം മാത്രമായതിനാല്‍, എത്രത്തോളം നീണ്ടുനില്‍ക്കുന്നതും പ്രായോഗികവുമാണ് എന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ല. ഫോണ്‍ എന്ന് യാഥാര്‍ഥ്യമാകുമെന്നതിനെ കുറിച്ചും മോട്ടോ യാതൊന്നും പുറത്തുവിട്ടിട്ടില്ല..!

Top