ഇനി ‘കളി’ ഡൽഹിയിലാണ്

വകേരള സദസ്സ് കഴിഞ്ഞാല്‍ , ഡല്‍ഹിയില്‍ എത്തി കേന്ദ്ര സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിന് തിരികൊളുത്താന്‍ പിണറായി സര്‍ക്കാര്‍. ഇടതുപക്ഷ മന്ത്രിമാരും എം.എല്‍.എ മാരും എം.പിമാരും ഡല്‍ഹിയിലെ സമരത്തില്‍ പങ്കെടുക്കും. കേരളത്തിന് അര്‍ഹതപ്പെട്ട പണം നല്‍കാതെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നയത്തിന് എതിരെയാണ് ഈ പുതിയ പോര്‍മുഖം.കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെ, ശക്തമായ സമരത്തിനാണ് നാട് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല പിന്നാലെ ഇടതുപക്ഷ എം.എല്‍.എമാരെയും ഡല്‍ഹിയില്‍ എത്തിച്ച് സമരം ചെയ്യാനാണ് നീക്കം. (വീഡിയോ കാണുക)

Top