Now, Reliance Jio to make all services “free” for iPhone users for one full year

കൊച്ചി: ഒരു വര്‍ഷത്തേക്ക് സൗജന്യ ഓഫറുകള്‍ നല്‍കാനൊരുങ്ങുകയാണ് ജിയോ. എന്നാല്‍ ഈ ഓഫറുകള്‍ ആപ്പിള്‍ ഫോണുകള്‍ക്ക് മാത്രമാണ് ലഭ്യമാവുക.

ഇന്ത്യയില്‍ റിലയന്‍സ് ജിയോയുടെ മികച്ച പങ്കാളിയായി ഇനി ആപ്പിളും ഉണ്ടായിരിക്കുമെന്ന് ആപ്പിള്‍ സിഇഓ ടിം കുക്ക് പറഞ്ഞു.ഇതു വഴി മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര തലത്തില്‍ ആപ്പിളിന്റെ ലാഭം കുറഞ്ഞുവെങ്കിലും ഇന്ത്യയില്‍ ആപ്പിളിന്റെ വില്‍പ്പന 50 ശതമാനം ഉയര്‍ന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആപ്പിളിന്റെ ലാഭഫലം പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് കുക്ക് ഇക്കാര്യവും പ്രഖ്യാപിച്ചത്.

ജിയോയുമായി ചേര്‍ന്ന് പുതിയ ഉത്പന്നങ്ങള്‍ ഇറക്കുന്നത് കൂടാതെ ഐഫോണിനൊപ്പം ഒരു വര്‍ഷം ജിയോ സേവനങ്ങള്‍ മുഴുവന്‍ സൗജന്യമായി നല്‍കാനും ആപ്പിള്‍ തയ്യാറാകും.

ജിയോയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ ആപ്പിളും ഇനി കൂടെ ഉണ്ടാകും. മറ്റു കമ്പനികളെ ഈ കൂട്ടുകെട്ട് കൂടുതല്‍ പ്രതിസന്ധിലാക്കുമോ എന്നാണ് സംശയം.

Top