ഇനി മോഹൻലാലിൻറെ ആറാട്ട്

മോഹൻലാലിൻറെ പുതിയ ചിത്രത്തിന്റെ പേരിന്റെ പ്രഖ്യാപനവുമായി സിനിമയുടെ അണിയറ പ്രവർത്തകർ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘ആറാട്ട്’ എന്നാണ്. ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.

കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ കിടിലൻ ആക്ഷൻ രംഗങ്ങളും പ്രതീക്ഷിക്കാം എന്ന് സംവിധായകൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. സിനിമയുടെ ചിത്രീകരണം ഈ മാസം 23 ന് പാലക്കാട്‌ ആരംഭിക്കും.

Top