now meat goes menu aligarh muslim university students write vc

ലക്‌നൗ: അറവുശാലകള്‍ക്കെതിരായ നടപടികളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നോട്ട് പോവുമ്പോള്‍ ഭക്ഷണത്തിലെ മെനുവില്‍ നിന്ന് മാംസ വിഭവങ്ങള്‍ ഒഴിവാക്കിയതിനെതിരെ അലിഗഢ് മുസ്ലിം സര്‍വകലാശാല വിദ്യാര്‍ഥികള്‍.

യൂണിവേഴ്‌സിറ്റിയുടെ വി.സി സമീര്‍ ഉദൈന്‍ ഷാ മുന്‍പാകെയാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്.

അതേ സമയം ഇറച്ചിക്ക് വില കൂടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സര്‍വകലാശാലയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നല്‍കിയ വിശദീകരണം. യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആയിരക്കണക്കിന് അറവുശാലകളാണ് അടച്ച് പൂട്ടിയത്. ലൈസന്‍സ് ഇല്ലെന്ന് ആരോപിച്ചാണ് ഇത്രയും അറവുശാലക്കെതിരെ സര്‍ക്കാര്‍ നടപടി.

എന്നാല്‍ ലൈസന്‍സുള്ള അറവുശാലകള്‍ വരെ അടച്ച് പൂട്ടിയതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നിട്ടുണ്ട്.

Top