Now being a Kashmiri Muslim warrants questioning: Omar Abdullah

ശ്രീനഗര്‍: ഒരു കാശ്മീരി മുസ്ലീം ആയിരിയ്ക്കുക എന്നത് തന്നെ കുറ്റമായി മാറിയിരിയ്ക്കുന്നതായി ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. െ

ജ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കണമെന്ന ബി.ജെ.പി അനുകൂലിയും സംവിധായകനുമായ അശോക് പണ്ഡിറ്റിന്റെ ആവശ്യത്തോട് ട്വിറ്ററില്‍ പ്രതികരിയ്ക്കുകയായിരുന്നു ഒമര്‍.

അറസ്റ്റ് ചെയ്യപ്പെടാനോ ചോദ്യം ചെയ്യലിനായി വാറണ്ട് തരാനോ നിങ്ങള്‍ ഒരു കാശ്മീരി മുസ്ലീം ആയാല്‍ മതിയെന്ന അവസ്ഥ രാജ്യത്തുണ്ടാകുന്നുണ്ടെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.

ഷെഹ്‌ല റാഷിദിന്റെ പിന്തുണയോടെ ഡി.എസ്.യു നേതാവ് ഉമര്‍ ഖാലിദ് കാശ്മീരിലേയ്ക്ക് രക്ഷപ്പെട്ടിരിയ്ക്കാനാണ് സാദ്ധ്യതയെന്നും ജെ.എന്‍.യുവില്‍ ഹുറിയത്ത് കോണ്‍ഫറന്‍സിന് വേണ്ടി പ്രവര്‍ത്തിയ്ക്കുകയാണ് ഷെഹ്‌ലയെന്നും അശോക് പണ്ഡിറ്റ് ട്വിറ്റിറില്‍ പറഞ്ഞിരുന്നു. ഞാന്‍ ഒരു കാശ്മീരി മുസ്ലീം ആയതുകൊണ്ടും ബാബാ രാംദേവിന്റെ അനുയായി അല്ലാത്തത് കൊണ്ടും ചോദ്യം ചെയ്യലിന് തയ്യാറെടുക്കുകയായിരിയ്ക്കും നല്ലതെന്ന് മറുപടി ട്വീറ്റില്‍ ഒമര്‍ പരിഹസിച്ചു.

Top