മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാന്റെ മുഖത്തടിക്കാനായി വെബ്‌സൈറ്റ് തുറന്നു. www.slapaamir.com എന്ന പേരിലാണ് വെബ്‌സൈറ്റ് തുടങ്ങിയിരിക്കുന്നത്. അസഹിഷ്ണുതാ പരാമര്‍ശത്തിന്റെ പേരില്‍ ആമിര്‍ഖാനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ശിവസേനയുടെ വാഗ്ദാനത്തിന് തൊട്ട് പിന്നാലെയാണ് ആമിറിന്റെ മുഖത്തടിക്കുന്ന വെബ്‌സൈറ്റ് തുടങ്ങിയിരിക്കുന്നത്.
സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു കൈപ്പത്തിയും പ്രത്യക്ഷപ്പെടും. മൗസ് അനക്കുമ്പോള്‍ ഈ കൈപ്പത്തിയും ചലിക്കും. ആമിര്‍ ഖാന്റെ മുഖത്ത് ഈ കൈപ്പത്തി കൊണ്ട് തല്ലാം. തല്ലു കൊള്ളുന്ന ആമീറിന്റെ മുഖം ചുവന്ന് ചോര വരും.എത്ര തവണ താരത്തെ ആളുകള്‍ തല്ലി എന്നറിയാന്‍ ഒരു ട്രാക്കറും സൈറ്റില്‍ ഉണ്ട്.
ഈ ഉദ്യമത്തെ ഒരു തമാശയായി മാത്രമേ കാണാവൂ എന്ന് സൈറ്റിന് പിന്നിലുള്ള മയാമി പരസ്യ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിട്ടുണ്ടെങ്കിലും, സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുത ആശങ്കാജനകമാണെന്നും രാജ്യം വിടേണ്ടി വരുമോയെന്ന് തന്റെ ഭാര്യ ആശങ്ക പ്രകിപ്പിച്ചിരുന്നതായും ആമീര്‍ ഖാന്‍ പ്രസ്താവിച്ചത് വിവാദമായിരുന്നു.
ആമീറിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.


