നവംബര്‍ എട്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ദിനമാണ്; ധനമന്ത്രി അരുണ്‍ ജയ്റ്റലി

Arun Jaitley

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ ദിനം രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക ദിനമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി.

നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്ത് കുറ്റവാളികള്‍ പണമില്ലാതെ നെട്ടോട്ടമോടിയെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനത്തിലൂടെ പണരഹിത സമ്പദ് വ്യവസ്ഥയായിരുന്നു തങ്ങളുടെ ലക്ഷ്യം. പ്രചാരത്തിലുള്ള നോട്ടുകളുടെ എണ്ണം കുറഞ്ഞുവെന്നും ജയ്റ്റലി പറഞ്ഞു. വരും തലമുറയ്ക്ക് ഗുണം ചെയ്യുമെന്നും ജയ്റ്റലി കൂട്ടിച്ചേര്‍ത്തു.

സത്യസന്ധവും, നീതിപൂര്‍വവുമായി ജീവിക്കുന്നതിന് നോട്ട് നിരോധനം ഗുണമാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

നേരത്തെ നവംബര്‍ എട്ട് കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Top