ആശങ്കയോടെ രാജ്യം; രോഗ ബാധിതര്‍ 396 പേര്‍; ഇന്നലെമാത്രം 81 പേര്‍ക്ക് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 396 ആയി ഉയര്‍ന്നു. ഞായറാഴ്ച മാത്രം 81 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച 79 പേര്‍ക്കും രോഗബാധ കണ്ടെത്തിയിരുന്നു. ഇതോടെ രാജ്യത്ത് നിയന്ത്രണവും മുന്‍കരുതല്‍ നടപടികളും ശക്തമാക്കി. ട്രെയിന്‍ ഗതാഗതം പുര്‍ണമായും അടച്ചുപൂട്ടി.

പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ‘ലോക്ക്ഡൗണ്‍’ ചെയ്തു. ഇവിടെ പൊതു ഗതാഗത സംവിധാനം നിര്‍ത്തലാക്കി. അവശ്യ സാധന,സേവനങ്ങള്‍ മാത്രം ലഭ്യമാക്കും. ബംഗാളിലെയും ഗുജാത്തിലെയും ചില ജില്ലകള്‍ അടച്ചിടും. ഞായറാഴ്ച്ച പാറ്റ്‌നയിലെ എയിംസിലും മുംബൈയിലും ഓരോ മരണങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.

Top