ഫ്രഞ്ച് ഓപ്പണ്‍; നൊവാക് ജോകോവിച്ചിനും റാഫേല്‍ നദാലിനും ജയത്തോടെ തുടക്കം

പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ നൊവാക് ജോകോവിച്ചിനും റാഫേല്‍ നദാലിനും ജയത്തോടെ തുടക്കം. നിലവിലെ ചാമ്പ്യനായ റാഫേല്‍ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജര്‍മ്മന്‍ താരം യാനിക് ഹാന്‍ഫ്മാനെയാണ് തോല്‍പിച്ചത്. സ്‌കോര്‍ 6-2, 6-1, 6-3. ഒന്നാം സീഡായ ജോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് പോളണ്ട് താരം ഹുബെര്‍ട്ട് ഹര്‍കാസിനെ തോല്‍പിച്ചു. 6-4, 6-2, 6-2 എന്നതായിരുന്നു സ്‌കോര്‍ നില.

പന്ത്രണ്ടാം കിരീടം ലക്ഷ്യമിടുന്ന നദാല്‍ യാനിക് മാഡെനെയാണ് നേരിടുക. സ്റ്റാന്‍ വാവ്റിങ്ക, റിച്ചാര്‍ഡ് ഗാസ്‌ക്വേറ്റ്, ജോ വില്‍ഫ്രഡ് സോംഗ എന്നിവരും രണ്ടാം റൗണ്ടിലെത്തി.

വനിതാ വിഭാഗത്തില്‍ കരോളിന്‍ വോസ്നിയാക്കി ആദ്യ റൗണ്ടില്‍ പുറത്തായി. റഷ്യന്‍താരം വെറോണിക്കയാണ് പതിമൂന്നാം സീഡായ വോസ്നിയാക്കിയെ തോല്‍പിച്ചത്. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു വെറോണിക്കയുടെ ജയം. സ്‌കോര്‍ 0-6, 6-3, 6-3.

ജര്‍മ്മന്‍താരം അന്റോണിയോ ലോട്ട്നറെ തോല്‍പിച്ച് യോഹന്ന കോണ്ട ആദ്യമായി ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടിലെത്തി. സ്‌കോര്‍ 6-4, 6-4. ഇതിന് മുന്‍പ് നാലുതവണയും കോണ്ട ഇവിടെ ആദ്യ റൗണ്ടില്‍ പുറത്തായി. റഷ്യന്‍താരം വിതാലിയയെ തോല്‍പിച്ച് സെറീന വില്യംസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് നഷ്ടമായ ശേഷം 2-6, 6-1, 6-0 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ ജയം. ഇതേസമയം രണ്ടുതവണ വിംബിള്‍ഡണ്‍ ചാമ്പ്യന്മാരായ മ്ബ്യനായ പെട്ര ക്വിറ്റോവ ആദ്യ റൗണ്ടിന് മുന്‍പ് പിന്‍മാറി. ഇടതുകൈയിന് പരുക്കേറ്റതോടെയാണ് ക്വിറ്റോവയുടെ പിന്‍മാറ്റം.

Top