യുഎസ് ഓപ്പണ്‍ ടെന്നിസ്: സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് പിന്മാറി

ന്യൂയോര്‍ക്ക്: പരിക്കിനെ തുടര്‍ന്ന് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണില്‍ നിന്നു പിന്മാറി. സ്വിസ് താരം സ്റ്റാന്‍ വാവ്‌റങ്കയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിടെയായിരുന്നു ജോക്കോവിച്ച് കളിയില്‍ നിന്നു പിന്‍മാറിയത്. ഇതോടെ വാവ്‌റങ്ക ക്വാര്‍ട്ടറിലേക്ക് കടന്നു.

യുഎസ് ഓപ്പണിന്റെ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടപ്പെട്ടു നില്‍ക്കെയുള്ള ജോക്കോവിച്ചിന്റെ പിന്മാറ്റത്തോടെ മത്സരം കാണാനെത്തിയ കാണികള്‍ സ്‌റ്റേഡിയത്തില്‍ കൂകി വിളിച്ച് ബഹളം വയ്ക്കുകയാണുണ്ടായത്. മത്സര ശേഷം കാണികളുടെ ഈ നടപടിയെ വാവ്‌റങ്ക വിമര്‍ശിക്കുകയും ചെയ്തു. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ അദ്ദേഹത്തോടു കാണികള്‍ സ്വീകരിച്ച നടപടി തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.

Top