യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇതിഹാസതാരം നൊവാക് ദ്യോക്കോവിച്ചിന്

Novak Djokovic

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ ഇതിഹാസതാരം നൊവാക് ദ്യോക്കോവിച്ചിന്. ഫൈനലില്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് കിരീടം സ്വന്തമാക്കിയത്.സ്‌കോര്‍ 6-3,7-6,6-3. ദ്യോക്കോവിച്ചിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടമാണിത്.

ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കിയ ദ്യോക്കോവിച്ചിന് രണ്ടാം സെറ്റില്‍ എതിരാളി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.
ദ്യോക്കോവിച്ചിന്റെ പതിനാലാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണിത്. കഴിഞ്ഞ വിംബിള്‍ഡണിലും ദ്യോക്കോവിച്ച് തന്നെയായിരുന്നു ജേതാവ്.

Top