മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ പു​രു​ഷ സിം​ഗി​ള്‍​സ് കി​രീ​ടം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്

മാഡ്രിഡ് : മാഡ്രിഡ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി. മൂന്നാം തവണയാണ് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണ്‍ ചാമ്പ്യനാകുന്നത്. ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ(63, 64) നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്.

ലോക ഒന്നാം നമ്പറായ ജോക്കോവിച്ചിന്റെ 33-ാം മാസ്റ്റേഴ്‌സ് 1000 കിരീടമാണിത്. ഇതോടെ മാസ്റ്റേഴ്‌സ് 1000 കിരീടനേട്ടത്തില്‍ റഫാല്‍ നദാലിനൊപ്പമെത്തി ജോക്കോവിച്ച്.

Top