Novak Djokovic will face a rejuvenated Rafael Nadal in the ATP World Tour Finals

ലണ്ടന്‍: പുരുഷ ടെന്നീസ് സീസണ്‍ അവസാന ചാമ്പ്യന്‍ഷിപ്പില്‍ ടെന്നീസ് ലോകത്തെ ഗ്ലാമര്‍ താരങ്ങളുടെ പോരാട്ടം ഇന്ന്. നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം ഇരമ്പുമെന്നുറപ്പ്. തോമസ് ബെര്‍ഡിച്ചിനെ 6-3, 7-5ന് കീഴടക്കിയാണ് ജോക്കോവിച്ച് അവസാന നാലില്‍ ഇടം നേടുന്നത്. ജപ്പാന്‍ താരം കി നിഷികോരിയെ തോല്പിച്ച് റോജര്‍ ഫെഡററും സെമിയിലെത്തിയിട്ടുണ്ട്.

മൂന്നു ഗ്രാന്‍ഡ്‌സ്‌ലാമുകള്‍ ഈ വര്‍ഷം നേടിയിട്ടുള്ള ജോക്കോയെ ചെറിയ തോതിലെങ്കിലും വെല്ലുവിളിക്കാന്‍ ബെര്‍ഡിച്ചിനായി. 89 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ ജയം. ഈ വര്‍ഷം കാര്യമായ നേട്ടങ്ങളൊന്നുമില്ലാത്ത നദാലിനു തിരിച്ചുവരവിനുള്ള അവസരമാണ് എടിപി ടൂര്‍ ഫൈനല്‍സ്.

Top