ഫ്രഞ്ച് ഓപ്പണ്‍ ; നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍

djokovic

സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. സ്‌പെയിനിന്റെ യുവതാരം മുനാറിനെതിരെയായിരുന്നു ജോക്കോവിച്ചിന്റെ വിജയം. ഭാവിയിലെ നദാല്‍ എന്ന വിശേഷണമുള്ള താരമാണ് മുനാര്‍. സ്‌പെയിനിന്റെ തന്നെ ബാപ്റ്റിസ്റ്റ അഗൂതാണ് ജോക്കോവിച്ചിന്റെ അടുത്ത റൗണ്ടിലെ എതിരാളി. ജോക്കോവിച്ച് പഴയ ഫോമിലേക്ക് ഉയരുന്നതിന്റെ സൂചനകള്‍ ആണ് ഈ കളിയിലൂടെ വ്യക്തമാകുന്നത്.

കാഞ്ചനോവ്, നിഷിക്കോരി, മോണ്‍ഫിസ് എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. വനിതകളുടെ സിംഗിള്‍സില്‍ രണ്ടാം സീഡ് വോസ്‌നിയാക്കി, ഒന്നാം സീഡ് ഹാലെപ്, ക്വിവിറ്റോവ, മാഡിസണ്‍ കീസ് എന്നിവരും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ ബാംബ്രി -ശരണ്‍ സഖ്യം ഇന്ത്യയുടെ പുരവ് രാജ അടങ്ങിയ മാര്‍ട്ടിന്‍ രാജ സഖ്യത്തെ തോല്‍പ്പിച്ച് മുന്നേറി.

Top