ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നൊവാക്ക് ജോക്കോവിച്ച് സെമിയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നൊവാക്ക് ജോക്കോവിച്ച് സെമിയില്‍. അമേരിക്കന്‍ താരം ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ തോല്‍പ്പിച്ചാണ് ജോക്കോ സെമിയിലേക്ക് മുന്നേറിയത്. ആദ്യ രണ്ട് സെറ്റുകളില്‍ ഫ്രിറ്റ്‌സ് ഉയര്‍ത്തിയ വെല്ലുവിളി അവസാന സെറ്റുകളില്‍ ഉണ്ടായില്ല. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ജോക്കോവിച്ച് മത്സരം വിജയിച്ചു. സ്‌കോര്‍ 7-6(7-3), 4-6, 6-2, 6-3.

മൂന്നാം സെറ്റ് ജോക്കോവിച്ചിന്റേതായിരുന്നു. അനായാസം ജോക്കോവിച്ച് മുന്നേറി. കാര്യമായ വെല്ലുവിളികള്‍ ഫ്രിറ്റ്‌സിന്റെ ഭാ?ഗത്ത് നിന്നും ഉണ്ടായതുമില്ല. ഇതോടെ 6-2ന് ജോക്കോവിച്ച് സെറ്റ് സ്വന്തമാക്കി. നിര്‍ണായകമായ നാലാം സെറ്റില്‍ ഫ്രിറ്റ്‌സ് വിജയത്തിനായുള്ള ശ്രമങ്ങള്‍ നടത്തി. എങ്കിലും ജോക്കോവിച്ചിന്റെ കരുത്തിനോട് പിടിച്ചുനില്‍ക്കാന്‍ ഫ്രിറ്റ്‌സിന് കഴിഞ്ഞില്ല. 6-3ന് ഫ്രിറ്റ്‌സ് സെറ്റും മത്സരവും കൈവിട്ടു.

ആദ്യ സെറ്റില്‍ ഇരുതാരങ്ങളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. പോയിന്റ് നിലയില്‍ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി. ഒടുവില്‍ 6-6ന് പോയിന്റ് തുല്യമായതോടെ മത്സരം ടൈബ്രേയ്ക്കറിലേക്ക് നീങ്ങി. 7-3ന് ടൈബ്രേയ്ക്കര്‍ വിജയിച്ച് ജോക്കോവിച്ച് ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ ടെയ്ലര്‍ ഫ്രിറ്റ്സ് ശക്തമായി തിരിച്ചുവന്നു. 4-6ന് ഫ്രിറ്റ്‌സ് ഇത്തവണ ജോക്കോവിച്ചിനെ വീഴ്ത്തി.

Top