Novak Djokovic beats David Goffin to reach Miami Masters final

മയാമി: നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ നൊവാക് ജോക്കോവിച്ച് മയാമി ഓപ്പണ്‍ ടെന്നീസില്‍ ഫൈനലില്‍ കടന്നു. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണു ജോക്കോവിച്ച് കലാശപോരാട്ടത്തിനു യോഗ്യത നേടിയത്. സ്‌കോര്‍ 7-6(5), 6-4.

ജപ്പാന്റെ കെയ് നിഷികോരിയേയാണു ഫൈനലില്‍ ജോക്കോവിച്ച് നേരിടുക. വനിതാ വിഭാഗം ഫൈനലില്‍ ബെലാറസ് താരം വിക്ടോറിയ അസരെങ്കയും റഷ്യന്‍ താരം സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവയും ഏറ്റുമുട്ടും.

Top