notion ink cain signature black edition 2in 1 tablet

കെയ്ന്‍ സിഗ്‌നേചര്‍ ബ്ലാക്ക് എഡിഷന്‍ 2ഇന്‍വണ്‍ ടാബ്‌ലെറ്റ് നോഷന്‍ ഇങ്ക് പുറത്തിറക്കി. രണ്ടു പതിപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വില 20,990 രൂപ (64 ജിബി), 18490 രൂപ (32 ജിബി).

32 ജിബി വകഭേദം ഉടനെ പുറത്തിറങ്ങും. വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റം.

10.1 ഇ!ഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ. 1.33 ജിഗാഹെട്ട്‌സ് വേഗതയുള്ള ബേട്രെയില്‍ ക്വാഡ് കോര്‍ പ്രോസസര്‍. 2 ജിബി ഡിഡിആര്‍ 3എല്‍ റാം.

32 ജിബി, 64 ജിബി ആന്തരിക സ്റ്റോറേജ് മോഡലുകള്‍ ലഭ്യമാണ്.

ഇരു മോഡലുകളിലും പരമാവധി മെമ്മറി 128 ജിബി. ഇന്റഗ്രേറ്റഡ് കീബോര്‍ഡ്, മള്‍ട്ടിടച്ച് ട്രാക്ക്പാഡ് എന്നിവയോടെയെത്തുന്ന മാഗ്‌നറ്റിക് കവറാണു 2 ഇന്‍ വണ്‍ ഫീച്ചര്‍ .

ആക്ടിവ് സ്‌റ്റൈലസ് എന്ന പേരില്‍ പ്രൊപെന്‍ ഈ മോഡലിലുണ്ട്.

സ്‌ക്രിബിങ്, സ്‌കെച്ച്, ഡ്രോയിങ് എന്നിവ ചെയ്യുവാന്‍ പ്രൊപെന്‍ സഹായകമാണ്. എല്ലാ ടച്ച് സ്‌ക്രീനിലും ഈ പെന്‍ ഉപയോഗിക്കാനാകും. 3 ജി സേവനം ലഭ്യമാണ്.

2 എംപി പിന്‍ക്യാമറയും മുന്‍ക്യാമറയും. 7900 മില്ലി ആമ്പിയര്‍ ബാറ്ററി.

മെറ്റലിക് ബ്ലാക്ക്, ഗ്രേ നിറങ്ങളില്‍ ലഭ്യമാണ്. 258 X 172 X 9.7 എം എം അളവിലെത്തുന്ന ടാബ്‌ലെറ്റിന് 650 ഗ്രാമാണ് ഭാരം

Top