രാജ്യത്ത് എയര്‍കണ്ടീഷണറുകളുടെ ഇറക്കുമതി നിരോധിക്കാന്‍ തീരുമാനം

രാജ്യത്ത് എയര്‍കണ്ടീഷണറുകളുടെ ഇറക്കുമതി നിരോധിക്കാന്‍ തീരുമാനം. തീരുമാനം നടപ്പാകുന്നതോടെ 600 കോടി ഡോളര്‍ മൂല്യമുള്ള രാജ്യത്തെ എ.സിയുടെ വിപണിയ്ക്ക് പുത്തന്‍ ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍.

ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം സംബന്ധിച്ച വിജ്ഞാപനം വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ അംഗീകാരത്തോടെ വിദേശ വ്യാപാരവിഭാഗം ഡയറക്ടര്‍ ജനറലാ(ഡി.ജി.എഫ്.ടി)ണ് പുറത്തിറക്കിയത്. ഇതനുസരിച്ച് ഇറക്കുമതിക്ക് നിരോധനമുള്ള ഉത്പന്നങ്ങളുടെ പട്ടികയിലേക്ക് എ.സിയെ മാറ്റിയത്.

Top