ഗൂഡാലോചനാ കേസില്‍ ചോദ്യം ചെയ്യും; സ്വപ്‌ന സുരേഷിന് നോട്ടിസ്

തിരുവനന്തപുരം: ഗൂഡാലോചനാ കേസിൽ പ്രതിയായ സ്വപ്‌ന സുരേഷ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി. തിങ്കളാഴ്ച 11 മണിയോടെ പൊലീസ് ക്ലബ്ബിൽ ഹാജരാകണമെന്നാണ് നിർദേശം. സ്വപ്നയുടെ ആരോപണങ്ങളിൽ ഗൂഡാലോചന ഉണ്ടെന്നാരോപിച്ച് മുൻ മന്ത്രി കെ. ടി ജലീൽ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം പി എസ് സരിത്തിനെ ചോദ്യം ചെയ്തിരുന്നു.

അതേസമയം, സ്വർണ്ണക്കടത്ത് കേസിലും പ്രതി സ്വപ്ന സുരേഷിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരും. രണ്ടു ദിവസങ്ങളിലായി 12 മണിക്കൂർ ആണ് ഇ ഡി സ്വപ്ന ചോദ്യം ചെയ്തത്. സ്വർണക്കടത്തു കേസിലെ സ്വപ്നയുടെ പുതിയ ആരോപണങ്ങളെ കുറിച്ചായിരുന്നു ഇ.ഡിയുടെ ചോദ്യം ചെയ്യൽ. ആരോപണങ്ങൾ സംബന്ധിച്ച് ചില തെളിവുകളും സ്വപ്ന അന്വേഷണസംഘത്തിന് നൽകിയെന്നാണ് സൂചന. സ്വപ്ന നൽകിയ മൊഴിയും കോടതിയിൽ നിന്ന് ലഭിച്ച രഹസ്യ മൊഴിയും തമ്മിൽ താരതമ്യം ചെയ്താവും അന്വേഷണസംഘത്തിന്റെ തുടർനടപടികൾ.

 

 

 

Top