നിയമസഭയില്‍ ഗുഡ്ക കൊണ്ടുവന്നു, സ്റ്റാലിനു പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസ്

stalin

ചെന്നൈ: നിയമസഭയില്‍ ഗുഡ്ക കൊണ്ടു വന്നതിന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.സ്റ്റാലിന് നിയമസഭാ പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസ്.

സ്റ്റാലിനുള്‍പ്പെടെ 21 ഡിഎംകെ എംഎല്‍എമാര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ജൂലൈ പത്തൊന്‍പതിനായിരുന്നു നോട്ടീസിന് ആസ്പദമായ സംഭവം. നിരോധിത ലഹരി വസ്തുവായ ഗുഡ്കയുടെ വിതരണം സംസ്ഥാനത്തു തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നു ചൂണ്ടിക്കാട്ടാനാണ് ഡിഎംകെ അംഗങ്ങള്‍ ഗുഡ്കയുമായി സഭയിലെത്തിയത്. ഇത്തരം ലഹരിവസ്തുക്കള്‍ കടകളില്‍ സുലഭമാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.

എന്നാല്‍ നിരോധിത വസ്തു നിയമസഭയിലെത്തിച്ചതില്‍ നടപടിയെടുക്കാന്‍ സ്പീക്കര്‍ പി.ധനപാല്‍ പ്രിവിലേജ് കമ്മറ്റിക്കു നിര്‍ദേശം നല്‍കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസിനു മറുപടി നല്‍കാനാണ് ഡിഎംകെ അംഗങ്ങളോടു പ്രിവിലേജ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം നിരോധിത വസ്തുക്കള്‍ വിപണിയില്‍ ലഭിക്കുമെന്നു ചൂണ്ടിക്കാട്ടുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നു ഡിഎംകെ അംഗങ്ങള്‍ വാദിക്കുന്നു.

Top