നടിയെ ആക്രമിച്ച കേസ്, അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ നാദിർഷായ്‌ക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാൻ നടൻ നാദിർഷായ്‌ക്ക് നോട്ടീസ്.

നാളെ പത്ത് മണിക്ക് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസ്.

നേരത്തെ നോട്ടീസ് നൽകിയിരുന്നതനുസരിച്ച് കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ ആലുവ പൊലീസ് ക്ലബ്ബിൽ നാദിർഷ ഹാജരായിരുന്നു. എന്നാൽ ഇവിടെയെത്തിയപ്പോൾ തന്നെ താരം ശാരീരിക അവശതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യൽ മാറ്റി വയ്ക്കുകയായിരുന്നു.

എന്നാൽ പിന്നീട് നാല് മണിക്ക് ശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്ന് താരം അറിയിച്ചെങ്കിലും പിന്നീട് ചോദ്യം ചെയ്യാമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ തന്നെ അറസ്‌റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് രാമൻപിള്ള വഴി ഉച്ചയോടെ കാവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

Top