ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനായി സഹായിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

വടകര : കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനായി സഹായിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്. താമരശ്ശേരരി മുന്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍ ജയശ്രീയടക്കമുള്ള മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായം ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് റവന്യൂമന്ത്രിക്ക് കൈമാറി. ഡപ്യൂട്ടി കലക്ടര്‍ സി. ബിജുവാണ് അന്വേഷിച്ചത്.

പൊന്നാമറ്റം ടോം തോമസിന്റെ ഭൂമിയും വസ്തുവകകളും ജോളിയുടെ പേരിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്. ജോളിയുടെ പേരില്‍ നികുതി സ്വീകരിച്ചതിലും പോക്കുവരവ് നടത്തിയതിലും ഉദ്യോഗസ്ഥര്‍ക്ക് പിഴവുണ്ടയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Top