നത്തിങ്ങിന്റെ ഏറ്റവും പുതിയ മോഡല്‍ നത്തിങ് ഫോണ്‍ 2a വിപണിയില്‍

ത്തിങ്ങിന്റെ ഏറ്റവും പുതിയ മോഡല്‍ നത്തിങ് ഫോണ്‍ 2a വിപണിയില്‍ അവതരിപ്പിച്ചു. പതിവ് രീതികളില്‍നിന്ന് വേറിട്ട രീതിയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് കടന്നുവന്ന ബ്രാന്‍ഡാണ് ലണ്ടന്‍ ആസ്ഥാനമായുള്ള നത്തിങ്. വ്യത്യസ്തമായ രൂപത്തിനപ്പുറം, മികച്ച ഫീച്ചറുകളും അടങ്ങുന്നതിനാല്‍ നത്തിങ്ങിന്റെ ആദ്യ രണ്ടു ഫോണുകളും സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തരംഗം തീര്‍ത്തിരുന്നു. .

നതിങ് ഫോണ്‍ 2 വന്‍ ഫീച്ചറുകളുമായി വിപണിയിലെത്തിയപ്പോള്‍ ഇതിന്റെ വില പലര്‍ക്കും വാങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇതിന് പരിഹാരം എന്ന നലിയിലാണ് നതിങ് ഫോണ്‍ 2എ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നത്തിങ് 2 സ്മാര്‍ട്ട്‌ഫോണിന്റെ വിലകുറഞ്ഞ വേരിയന്റ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. 45W വയര്‍ഡ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നത്തിങ് ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിരിക്കുന്നത്. വൈറ്റ്, ഡാര്‍ക്ക് ഗ്രേ എന്നീ നിറങ്ങളില്‍ നത്തിങ് ഫോണ്‍ 2എ ഇന്ത്യയില്‍ ലഭ്യമാകും.

നത്തിങ് ഫോണ്‍ 2എയുടെ 8 ജിബി + 128 ജിബി പ്രാരംഭ മോഡലിന് 23,999 രൂപയാണ് വില. ഈ മോഡല്‍ മാര്‍ച്ച് 12 വരെ ഫ്ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത് 19,999 രൂപയ്ക്കാണ്. കുറച്ചു ഫോണുകള്‍ മാത്രമായിരിക്കും ഈ വിലയ്ക്കു വില്‍ക്കുക എന്നാണ് സൂചന. നത്തിങ് ഫോണ്‍ 2എയുടെ റിയര്‍ ക്യാമറയില്‍ ഒരു എന്‍എഫ്സി കോയില്‍ ഉണ്ട്. ആദ്യ രണ്ട് മോഡലുകളിലെ ഗ്ലാസുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ഒരു പ്ലാസ്റ്റിക് ബാക്ക് കവര്‍ ഉപയോഗിക്കുന്നു. കൂടാതെ ഇതിന്റെ പിന്നിലെ ഗ്ലിഫ് വ്യത്യസ്ത രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

നത്തിങ് ഫോണ്‍ 2എയുടെ പ്രധാന ഫീച്ചറുകള്‍: 6.7-ഇഞ്ച് (2412×1084 പിക്‌സലുകള്‍) FHD+ OLED ഫ്‌ലെക്‌സിബിള്‍ HDR10+ AMOLED ഡിസ്‌പ്ലേ, 30-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവ ഇതിലുണ്ട്. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായാണ് നത്തിങ് ഫോണ്‍ 2എ എത്തിയിരിക്കുന്നത്. അതില്‍ത്തന്നെ, പ്രധാന ക്യാമറയ്ക്കും അള്‍ട്രാ വൈഡ് ക്യാമറയ്ക്കും 50MP സെന്‍സറുകള്‍ നല്‍കിയിരിക്കുന്നു. 4K, 30 fps വരെ, ആക്ഷന്‍ മോഡ് എന്നിവ ഇതിലെ റിയര്‍ ക്യാമറ പിന്തുണയ്ക്കുന്നു. f/2.4 അപ്പേര്‍ച്ചര്‍ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

Top