നത്തിങ് ഫോണ്‍ 2എ ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കും; ലോഞ്ച് തിയതി പുറത്ത് വിട്ടിട്ടില്ല

ത്തിങ്ങിന്റെ പുതിയ ഫോണ്‍ നത്തിങ് ഫോണ്‍ 2എ ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കും. ഫോണിന്റെ ലോഞ്ച് തിയതി ഇവര്‍ പുറത്ത് വിട്ടിട്ടില്ല. നത്തിങ് നേരത്തെ ഇന്ത്യയില്‍ അവതരിപ്പിച്ച നത്തിങ് ഫോണും നത്തിങ് ഫോണ്‍ 2വും മികച്ച അഭിപ്രായമാണ് ഉണ്ടായത്. തുടര്‍ന്നാണ് ബജറ്റ് ഫ്രണ്ട്‌ലി ഫോണായി നത്തിങ് 2എ അവതരിപ്പിക്കാന്‍ കമ്പനി തീരുമാനിക്കുന്നത്.

നിലവില്‍ ഈ ഫോണിന്റെ വിവരങ്ങള്‍ പങ്കിട്ട് ഒരു ടീസര്‍ വീഡിയോ നത്തിങ് ഇന്ത്യയുടെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിവസേനയുള്ള ഉപയോഗത്തിന് ഏറെ ഉപകാരപ്പെടുന്ന ഫോണായിരിക്കും ഇതെന്നാണ് നത്തിങ് അവകാശപ്പെടുന്നത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ നത്തിങ് ഫോണ്‍ 2എയില്‍ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 7200 പ്രോസസര്‍ ആയിരിക്കും ഈ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്.

50എപി സാംസങ് ISOCELL S5KGN9 ആയിരിക്കും ഈ ഫോണിന്റെ പ്രൈമറി ക്യാമറ. 50എംപിയുടെ തന്നെ ISOCELL JN1 അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ഈ ഫോണില്‍ സ്ഥാനം പിടിച്ചേക്കാം. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5 ഔട്ട് ഓഫ് ദി ബോക്സില്‍ ആയിരിക്കും ഈ ഫോണ്‍ പ്രവര്‍ത്തിക്കുക. 45W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 4,290 mAh ബാറ്ററി ആയിരിക്കും ഫോണിന് ഉണ്ടാവുക.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏകദേശം 36,800 രൂപയാണ് ഫോണിന്റെ വില പ്രതീക്ഷിക്കുന്നത്. അതേസമയം മറ്റ് രണ്ട് ഉത്പന്നങ്ങളും നത്തിങ് ഉടന്‍ പുറത്തിക്കും എന്നും സൂചന ലഭിച്ചിട്ടുണ്ട്. ഒരു പുതിയ ഇയര്‍ ബഡും പുതിയ നെക്ക്ബാന്‍ഡ് പ്രോയും ആണ് ഇവര്‍ പുതിയതായി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നത്. നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫ് ആയിരിക്കും പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുക.

Top