ബജറ്റ് സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി നത്തിങ്

ജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് അവതരിപ്പിക്കാനൊരുങ്ങി നത്തിങ്. നത്തിങ്ങിന്റെ ഫോണിന് മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ബജറ്റ് സ്മാര്‍ട്ഫോണ്‍ കൂടി അവതരിപ്പിക്കാന്‍ കൂടി ഒരുങ്ങുന്നത്.

ബജറ്റ് സ്മാര്‍ട്ഫോണ്‍ എത്തുന്നത് നത്തിങ് ഫോണ്‍ 2 എ എന്ന പേരിലാണ. ഈ ആഴ്ച തന്നെ ഫോണ്‍ എത്തുക്കുമെന്നാണ് സൂചന. എക്സിലെ പ്രൊഫൈല്‍ ബയോയില്‍ ‘ഈ ആഴ്ച ചിലത് വരുന്നുണ്ട്’ എന്ന് നത്തിങ് എഴുതിയിട്ടുണ്ട്. പുതിയ ഫോണിന് ബിഐഎസ് അംഗീകാരവും ലഭിച്ചിട്ടുണ്ട്. വിലകുറഞ്ഞ പതിപ്പായ നത്തിങ് ഫോണ്‍ 2എയ്ക്ക് 30000 രൂപ റേഞ്ചിലായിരിക്കും വില എന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം ഫോണുകള്‍ ഇറക്കുന്ന ബ്രാന്‍ഡ് ആയതിനാല്‍ 20000 ലേക്ക് താഴാന്‍ ഇടയില്ല.

6.7 ഇഞ്ച് അമോലെഡ് ഡിസ്പേയുള്ള സ്മാര്‍ട്ഫോണ്‍ ആയിരിക്കും നത്തിങ് ഫോണ്‍ 2എ. പഞ്ച് ഹോള്‍ ഡിസ്പ്ലേ ആയിരിക്കും ഇതിന്. ജൂലൈയില്‍ ലോഞ്ച് ചെയ്ത നത്തിങ് ഫോണ്‍ 2ന് വില കുറച്ചിരുന്നു. ഫോണിന്റെ അടിസ്ഥാന വേരിയന്റിന്റെ പ്രാരംഭവില 44,999 രൂപ ആയിരുന്നു. എന്നാലിപ്പോള്‍ ഇതിന് 39,999 രൂപ നല്‍കിയാല്‍ മതി. നത്തിങ് 2 വിന്റെ 12ഏആ/256ഏആ വേരിയന്റ് 44,999 രൂപയ്ക്കും 12ഏആ/512ഏആ വേരിയന്റ് 49,999 രൂപയ്ക്കും ഇപ്പോള്‍ ലഭ്യമാണ്.

Top