സ്വിറ്റ്‌സര്‍ലന്‍ഡില്‍ പിന്‍വലിച്ച ബില്യനിലധികം നോട്ടുകള്‍ മടങ്ങി എത്തിയിട്ടില്ല

swiz-money

സൂറിച്ച്: രാജ്യത്ത് പിന്‍വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കുവാനുള്ള കാലാവധി 2020 ല്‍ അവസാനിക്കാനിരിക്കെ ഇനിയും മടങ്ങി എത്തുവാന്‍ ബില്യനിലധികം നോട്ടുകളുണ്ടെന്ന് റിപ്പോര്‍ട്ട്. നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം ഇവ നഷ്ടപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തിരിക്കാം എന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് ഈ നോട്ടുകളുടെ വിനിമയ മൂല്യം തന്നെ ഇല്ലാതായതായി കണക്കാക്കിയിരുന്നു.

എന്നാല്‍ പാര്‍ലമെന്റ് ഈ തീരുമാനത്തില്‍ വ്യതിയാനം വരുത്തുവാന്‍ ആഗ്രഹിക്കുകയായിരുന്നു. ഇങ്ങനെ നോട്ടുകളുടെ വിനിമയ മൂല്യം ഇല്ലാതാക്കിയാല്‍ ഇത് കൈവശം ഉള്ള വ്യക്തികള്‍ കടലാസ് തുണ്ടുകളുടെ ഉടമകളായി മാറുമെന്നും, അതുകൊണ്ട് തീരുമാനം മാറ്റുകയും, പഴയ നോട്ടുകള്‍ മാറുവാനുള്ള കാലാവധി അനിശ്ചിത കാലത്തേക്ക് നീട്ടി നല്‍കുകയുമായിരുന്നു.

Top