notes ban is economic robbery ;rahul gandhi

അല്‍മോറ (ഉത്തരാഖണ്ഡ്): 500,1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി വമ്പന്‍ സാമ്പത്തിക കൊള്ളയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഉത്തരാഖണ്ഡിലെ അമോറയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ നിന്ന്

•ഇന്ത്യയില്‍ നിന്ന് അഴിമതി തുടച്ചുനീക്കണമെന്നതാണ് കോണ്‍ഗ്രസ് നയം. അഴിമതിക്കെതിരെയുള്ള ഏത് നടപടിയേയും കോണ്‍ഗ്രസ് പിന്തുണയ്ക്കും
•നോട്ട് നിരോധനം കള്ളപ്പണത്തിനെതിരെയും അഴിമതിക്കെതിരെയുമുള്ളതല്ല. അത് സാമ്പത്തിക കൊള്ളയാണ്.
•നോട്ട് നിരോധനം അഴിമതിക്കെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ അത് ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കെതിരെയുള്ള തീ ബോംബാണ്.
•കര്‍ഷകരെ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറല്ല. എന്നാല്‍ രാജ്യത്തെ 15 കോടീശ്വരന്മാരുടെ 1.40 ലക്ഷം കോടി രൂപയുടെ കടം അദ്ദേഹം എഴുതിത്തള്ളി.
•കുഴി കുഴിക്കുന്നവരെന്നാണ് പാവപ്പെട്ട തൊഴിലാളികളെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. പ്രധാനമന്ത്രി അവരെ പരിഹസിക്കുകയാണ്.
•മോദിജി, ഇന്ത്യയിലെ തൊഴിലാളികള്‍ കുഴി എടുക്കുന്നവരല്ല. അവര്‍ ഇന്ത്യയെ നിര്‍മിക്കുന്നവരാണ്.
•നിങ്ങള്‍ ഇന്ത്യയെ രണ്ടായി വിഭജിച്ചു. ഒരു വശത്ത് ഇന്ത്യയിലെ ഏറ്റവും പണക്കാരായ 50 കുടുംബങ്ങളും മറുവശത്ത് ദരിദ്രരും സത്യസന്ധരും കഠിനാധ്വാനികളുമായ 99 ശതമാനം ആളുകളും.
•എന്‍ഡിഎ കാലത്ത് രാജ്യത്തെ 60 ശതമാനം സമ്പത്തും ഒരു ശതമാനം ആളുകളുടെ കൈവശമാണ്.
•99 ശതമാനം ഇന്ത്യക്കാരുടെ കൈവശവും കള്ളപ്പണമില്ല
•94 ശതമാനം കള്ളപ്പണനും സ്വിസ് ബാങ്കിലോ സ്വര്‍ണനിക്ഷപമായോ ഭൂമിയായോ ആണ്. വെറും ആറ് ശതമാനം കള്ളപ്പണം മാത്രമാണ് പണമായുള്ളത്
•എന്ത് കൊണ്ടാണ് 94 ശതമാനം കള്ളപ്പണം ഒഴിവാക്കി വെറും ആറു ശതമാനത്തെ പ്രധാനമന്ത്രി ലക്ഷ്യംവെക്കുന്നത് എന്ന് അറിയില്ല
•സമ്പന്നരുടെ എട്ട് ലക്ഷം കോടിയുടെ കടമാണ് തിരിച്ചടയ്ക്കാനുള്ളത്
•എന്നാല്‍ പാവപ്പെട്ട കര്‍ഷകര്‍ ലോണ്‍ തിരിച്ചടയ്ക്കാത്തപ്പോള്‍ അവരുടെ സ്ഥലവും വീടും പിടിച്ചെടുക്കും.
•പാവപ്പെട്ടവരുടെ പണമെടുത്താണ് ഈ എട്ട് ലക്ഷം കോടി സമ്പന്നര്‍ക്ക് കടം നല്‍കുന്നത്. പാവങ്ങളില്‍ നിന്നെടുത്ത് പണക്കാര്‍ക്ക് നല്‍കുകയാണ്.

Top