note issue; anand sarma is statement

ന്യൂഡല്‍ഹി: രാജ്യത്ത് 1000,500 രൂപ നോട്ട് അസാധുവാക്കിയ കേന്ദ്ര നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ .

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അംഗം ആനന്ദ് ശര്‍മ ആരോപിച്ചു.

വന്‍കിടക്കാരുടെ കടങ്ങള്‍ എഴുതി തള്ളിയതിനെ സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കടങ്ങള്‍ എഴുതി തള്ളിയവരുടെ പേരുകള്‍ പുറത്തുവിടാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ കള്ളപ്പണം തടയുന്നതിനുള്ള നടപടി എടുത്തതിന്റെ പേരില്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നേക്കുമെന്ന് ഗോവയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിക്ക് ദീര്‍ഘായുസ് നേരുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്ന വിവരം കിട്ടിയിട്ടുണ്ടെങ്കില്‍ അക്കാര്യം രാജ്യസഭയില്‍ വെളിപ്പെടുത്തണമെന്നും ആനന്ദ് ശര്‍മ പറഞ്ഞു

കള്ളപ്പണക്കാര്‍ക്ക് നോട്ട് അസാധുവാക്കല്‍ നടപടിവഴി ഒരു കുഴപ്പവും സംഭവിച്ചില്ലെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സഭയില്‍ എല്ലാ വിഷയങ്ങളിലും തുറന്ന ചര്‍ച്ചയ്ക്കു തയാറാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പു പറഞ്ഞിരുന്നു

Top