നോട്ടു നിരോധനം വിജയകരം; സര്‍ക്കാര്‍ ലക്ഷ്യമിട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന്‌ അരുണ്‍ ജയ്റ്റലി

arunjetly

ന്യൂഡല്‍ഹി: 2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനം വിജയകരമായിരുന്നുവെന്നും ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് അരുണ്‍ ജയ്റ്റലി.

നികുതി നല്‍കുന്ന ജനങ്ങള്‍ ഉള്‍പ്പെട്ടതും കള്ളപണ വിമുക്തമായതുമായ സമൂഹത്തെ നിര്‍മ്മിക്കുക എന്നതായിരുന്നു നോട്ട് നിരോധനത്തിനു പിന്നിലുള്ള ലക്ഷ്യം. ഇത് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ടു നിരോധനത്തിന് ശേഷം നികുതി വരുമാനത്തില്‍ 25 ശതമാനം വര്‍ധനയുണ്ടായി. ആദ്യ വര്‍ഷം ഇത് 19 ശതമാനമായിട്ടാണ് വര്‍ധിച്ചത്.

2013 – 2014 കാലയളവില്‍ 6.38 ലക്ഷം കോടിയും, 2017-2018 കാലഘട്ടത്തില്‍ 10.2 ലക്ഷം കോടി അധിക നികുതി വരുമാനം ലഭിച്ചു. നോട്ട് നിരോധനം പൂര്‍ത്തിയായതിനു ശേഷം, 1.8 മില്യണ്‍ ജനങ്ങളുടെ നിക്ഷേപങ്ങളും വരുമാനവും തമ്മില്‍ ചേര്‍ച്ച കുറവുണ്ടെന്ന് മനസ്സിലക്കാന്‍ സാധിച്ചു. മാത്രമല്ല, ഇത് അന്വേഷണ വിധേയമായി അധികാരികളില്‍ എത്തിക്കാന്‍ സര്‍ക്കാറിനു കവിഞ്ഞുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Top